കോടിയേരി തൃശൂര്‍ അതിരുപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചു;പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അതിരൂപത

single-img
30 March 2016

12895419_527575980784442_1576260631_nതൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തൃശൂർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്‌‌ച നടത്തി. രാവിലെ ബിഷപ്പ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. എല്ലാ മത-സാമുദായിക വിഭാഗങ്ങളുമായി സൗഹൃദമാണ് എൽ.ഡി.എഫ് ആഗ്രഹിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. സഭയുമായി സൗഹൃദത്തിൽ പോവാൻ സി.പി.എം ശ്രമിക്കണമെന്ന് താഴത്ത് കോടിയേരിയോട് ആവശ്യപ്പെട്ടു. എൽ.ഡി.എഫും യു.ഡി.എഫും നേതൃത്വത്തിൽ കത്തോലിക്കരെ തഴയുന്ന കാര്യവും ആൻഡ്രൂസ് താഴത്ത് കോടിയേരിയുടെ ശ്രദ്ധയിൽപെടുത്തി.

കൊടിയേരിയുടെ സന്ദർശനത്തിനു പിന്നാലെ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്‍െറ വാര്‍ത്താകുറിപ്പ്. ‘സ്ഥിരമായി ജയിപ്പിക്കുന്നത് ഒൗദാര്യമായി കാണരുത്’ എന്നാണ് വാര്‍ത്താകുറിപ്പിലെ പ്രധാന മുന്നറിയിപ്പ്. കോണ്‍ഗ്രസ് കത്തോലിക്കരെ അവഗണിക്കുകയാണെന്ന വിമര്‍ശവും അതിലുണ്ട്.

കഴിഞ്ഞ കുറച്ചു കാലമായി തൃശൂര്‍ അതിരൂപത കോണ്‍ഗ്രസിനോട് കടുത്ത നിലപാടിലാണ്. തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പു കാലത്ത് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അതിരൂപതയെ വിമര്‍ശിച്ച് പ്രസംഗിച്ചത് അവരെ ചൊടിപ്പിച്ചിരുന്നു.