സോഷ്യൽ മീഡിയകളിൽ കേരളത്തെ അപഹസിച്ച് സംഘപരിവാറിന്റെ സേവ് കേരള കാമ്പയിൻ;വ്യാജ ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിച്ചുള്ള കാമ്പയിനിൽ പങ്കെടുത്ത് കുമ്മനവും;സംഘപരിവാറിന്റെ വ്യാജ പ്രചാരണങ്ങളെ പൊളിച്ച് മലയാളികളുടെ സേവ് നോർത്ത് ഇന്ത്യ കാമ്പയിൻ

single-img
30 March 2016

12903791_527666774108696_842582343_oസോഷ്യൽ മീഡിയകളിൽ കേരളത്തെ അപഹസിച്ച് സംഘപരിവാറിന്റെ സേവ് കേരള കാമ്പയിൻ.നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണു കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാർ മുന്നിട്ടീറങ്ങിയത്.കേരളത്തിൽ മുഴുവൻ പ്രശ്നങ്ങളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സേവ് കേരള കാമ്പയിൻ ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടൂള്ളത്.ബി.ജെ.പിക്കും കുമ്മനത്തിനും മാത്രമേ കേരളത്തെ കുഴപ്പങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കാനാവൂവെന്നും കോണ്‍ഗ്രസും സി.പി.ഐ.എമ്മും കേരളത്തെ നശിപ്പിക്കുകയാണെന്നും കാമ്പയിൻ നടത്തുന്ന സംഘപരിവാർ പ്രവർത്തകർ പറയുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും കേരളത്തെ അപഹസിച്ചുകൊണ്ടുള്ള സംഘപരിവാർ കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്

ചില വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും ഉള്‍പ്പെടുത്തിയാണു കേരളത്തിൽ മുഴുവൻ കുഴപ്പമാണെന്ന് വരുത്തിതീർക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സംഘപരിവാറിന്റെ ദേശിയതലത്തിലെ സൈബര്‍ വളണ്ടിയേഴ്സ് ആണു കേരളത്തെ അപഹസിച്ചുള്ള നീക്കം നടത്തുന്നത്.സേവ് കേരള ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ട്രൻഡിങ്ങ് ആയിരുന്നു.

ഇതിനു പിന്നാലെയാണു കേരളത്തെ അപഹസിച്ചുള്ള നീക്കത്തെ പ്രതിരോധിച്ച് മലയാളികൾ രംഗത്ത് വന്നത്.സേവ് കേരള കാമ്പയിന് പകരമായി ‘സേവ് നോര്‍ത്ത് ഇന്ത്യ’ കാമ്പയിന് അവര്‍ തുടക്കമിട്ടു.
വ്യാജ ഏറ്റുമുട്ടലുകളില്‍ നിന്നും ബീഫ് കൊലപാതകങ്ങളില്‍ നിന്നും ഭീകരതയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഉത്തരേന്ത്യയെ രക്ഷിക്കണമെന്നായിരുന്നു സേവ് നോര്‍ത്ത് ഇന്ത്യ കാമ്പയിനിലൂടെ ഇവര്‍ ആവശ്യപ്പെട്ടത്.

അല്പസമയത്തിനകം തന്നെ ‘സേവ് നോര്‍ത്ത് ഇന്ത്യ’ ട്വിറ്ററില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിങ്ങായി മാറി.കേരളത്തിനെതിരെ വളരെ ആസൂത്രിതമായി സംഘപരിവാർ നടത്തിയ വ്യാജപ്രചരണങ്ങളെ ട്വിറ്ററിൽ മലയാളികൾ നിസാരമായി കൈകാര്യം ചെയ്ത കാഴ്ചയാണു സേവ് നോര്‍ത്ത് ഇന്ത്യ കാമ്പയിനിലൂടെ കഴിഞ്ഞ ദിവസം കണ്ടത്