സൗദിയിൽ ഗതാഗത മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു;ടാക്‌സി ഡ്രൈവര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി;ബാധിക്കുക മലയാളി ഡ്രൈവറന്മാരെ

single-img
30 March 2016

image (5)നിത്വാഖാത്തിന്റെ ഭാഗമായി സൗദിയിൽ ഗതാഗത മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു.ഇതിന്റെ ഭാഗമായി ടാക്‌സി ഡ്രൈവര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചു.തൊഴില്‍ മന്ത്രാലയവും ഗതാഗത മന്ത്രാലയവും സംയുക്തമായാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഈ മേഖലയില്‍ സ്വദേശിവത്കരണം പൂര്‍ണമായും നടപ്പാക്കുന്നതിനായി ഇരു മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയിട്ടൂണ്ട്.
സൗദിയുടെ പുതിയ തീരുമാനം മലയാളികളടക്കമുള്ള വിദേശികളെയാണു കൂടുതലായി ബാധിക്കുക. രാജ്യത്തിനകത്തെ ഗതാഗതം-ചരക്ക് നീക്കം, രാജ്യത്തിന് പുറത്തേക്കുള്ള ഗതാഗതം-ചരക്കുനീക്കം എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.ടാക്‌സി ഡ്രൈവര്‍ വിഭാഗത്തിലേക്ക് ഉണ്ടായിരുന്ന വിസ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കി വിസ പൂര്‍ണമായും നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.