ഇന്ത്യയ്ക്ക് മുമ്പില്‍ തേറ്റെങ്കിലും വിരാട് കോഹ്ലിയെ പുകഴ്ത്തുന്നതില്‍ പിശുക്ക് കാണിക്കാതെ ഒസ്‌ട്രേലിയക്കാരും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും

single-img
29 March 2016

Virat Consumer psyche Kohli

ഇന്ത്യയ്ക്ക് മുമ്പില്‍ തേറ്റെങ്കിലും ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയെ പുകഴ്ത്തുന്നതില്‍ പിശുക്ക് കാണിക്കാതെ ഒസ്‌ട്രേലിയക്കാരും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിരാട് ഷോ എന്ന വിശേഷണം തീര്‍ത്തും ഉചിതമാണെന്ന് ദ സിഡ്നി മോണിങ് ഹെറാള്‍ഡിലെ ലേഖനത്തില്‍ ക്രിസ് ബാരറ്റ് പറഞ്ഞു.

ഇന്ത്യന്‍ ജയത്തെ ഏകാംഗ സേനാനിയുടെ ജയമെന്നാണ് ദ ഡെയ്‌ലി ടെലഗ്രാഫ് വിശേഷിപ്പിച്ചത്. പ്രസിദ്ധ കമന്റേറ്ററായ ബെന്‍ ഹോണ്‍ പോഡ്കാസ്റ്റില്‍ പറയുന്നത് വിരാട് കൊഹ്ലിയെ പോലൊരു പ്രതിഭ ഇന്ന് ക്രിക്കറ്റിലില്ലെന്ന് നിസംശയം പറയാമെന്നാണ്.

ഓസ്‌ട്രേലിയന്‍ കളിക്കാരെ പോലെ മുന്‍ കളിക്കാരും വിരാടിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. എന്തൊരു മഹത്തായ ഇന്നിങ്സെന്നാണ് സ്പിന്‍ മാന്ത്രികന്‍ ഷെയ്ണ്‍ വോണ്‍ വിരാടിന്റെ ബാറ്റിംഗിനെ വിശേഷിപ്പിച്ചത്. ജയത്തില്‍ ഇന്ത്യക്ക് അഭിനന്ദനങ്ങള്‍ നല്‍കാനും അദ്ദേഹം മറന്നില്ല്

കോഹ്ലിയടേത് ക്ലാസിക് പ്രകടനമെന്ന് മുന്‍ ഓസീസ് നായകന്‍ ക്ലാര്‍ക്കും ട്വിറ്ററിലൂടെ പറഞ്ഞു.