പിന്നില്‍ നിന്നും പിന്തുണയ്ക്കാന്‍ ആളില്ലാത്തതാകാം തന്റെ ധൈര്യമെന്ന് ജയസൂര്യ

single-img
29 March 2016

Jayasurya

പിന്നില്‍ നിന്ന് പിന്തുണയ്ക്കാന്‍ ആളില്ലാത്തതാകാം തന്റെ ധൈര്യമെന്ന് നടന്‍ ജയസൂര്യ. എന്നാല്‍ പ്രേക്ഷകരുടെ പിന്തുണ തനിക്ക് ആവോളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു്

താന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിച്ചുവെച്ച കഥാപാത്രങ്ങളായിരുന്നു സു സു സുധീ വാത്മീകത്തിലേതും ലുക്കാ ചുപ്പിയിലേതുമൊക്കെ. എന്നാല്‍ ഈ ചിത്രങ്ങള്‍ അവാര്‍ഡ് ലഭിച്ചശേഷമെങ്കിലും പ്രേക്ഷകര്‍ കാണണമെന്ന അപേക്ഷയാണ് തനിക്കുള്ളതെന്നും ജയസൂര്യ അറിയിച്ചു.