ദേശസ്നേഹിയായ പട്ടാളക്കാരനായതുകൊണ്ടാണ് ദേശവിരുദ്ധമായ പല കാര്യങ്ങളിലും താന്‍ പ്രതികരിക്കുന്നതെന്ന് മേജര്‍ രവി

single-img
29 March 2016

major-ravi-63723

ദേശസ്നേഹിയായ പട്ടാളക്കാരനായതുകൊണ്ടാണ് ദേശവിരുദ്ധമായ പല കാര്യങ്ങളിലും താന്‍ പ്രതികരിക്കുന്നതെന്ന് മേജര്‍ രവി. താന്‍ നരേന്ദ്രമോദിയുടെ ആരാധകനാണെന്നും, ശക്തമായ ഒരു രാഷ്ട്രത്തിന് അടിത്തറയിടുകയായിരുന്നു ഒന്നരവര്‍ഷം കൊണ്ട് അദ്ദേഹം ചെയ്തതെന്നും മേജര്‍ രവി പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച ദേശസ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുപ്രചാരണങ്ങളാണ് ബിജെപിക്കും, മോദി സര്‍ക്കാരിനുമെതിരെ നടക്കുന്നത്. യഥാര്‍ത്ഥ ഫാസിസ്റ്റുകളാണ് ബിജെപിക്കെതിരെ ഇപ്പോള്‍ അസഹിഷ്ണുതയോടെ ഇപ്പോള്‍ രംഗത്തു വന്നിട്ടുളളത്. ഈ നാടിന്റെ മണ്ണിനെയും, സംസ്‌കാരത്തിനെയും അപകടപ്പെടുത്താനുളള ശ്രമങ്ങള്‍ക്കെതിരെയാണ് തന്റെ പ്രതിഷേധമെന്നും അതിന്റെ പേരില്‍ തന്നെ ബിജെപിക്കാരനായി ചിത്രീകരിക്കുകയാണെങ്കില്‍ സന്തോഷമേയുള്ളുവെന്നും മേജര്‍ രവി സൂചിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകയായ സിന്ധുസൂര്യകുമാര്‍ നല്‍കിയ പരാതിയെക്കുറിച്ച് സംസാരിക്കവെ കേസുകള്‍ കണ്ട് ഭയപ്പെടുന്നവനല്ല താനെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളെ മാത്രമല്ല, മുസ്ലിം-ക്രിസ്ത്യന്‍ ദൈവങ്ങളെയും ബഹുമാനിക്കണമെന്നും അല്ലാതെ അപമാനിക്കരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.