രാജ്യസ്‌നേഹം ഒരു മതത്തിന്റെയും കുത്തകയല്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ്

single-img
29 March 2016

220px-Justice_Cyriac_Joseph_DSW

രാജ്യസ്‌നേഹം ഒരു മതത്തിന്റെയും കുത്തകയല്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ്. വധ ശിക്ഷയെ എതിര്‍ക്കുന്നത് രാജ്യ ദ്രോഹമല്ലെന്നും ഇക്കാര്യം നിയമജ്ഞര്‍ക്ക് പറയാമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കും പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് മാതാ കീ ജയ് വിളിച്ചാല്‍ മാത്രം രാജ്യസ്‌നേഹിയാകില്ല. ഭരണ ഘടനയുടെ മൂല്യവും ലക്ഷ്യവും ഉള്‍ക്കൊള്ളുകയാണ് വേണ്ടശതന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹത്തിന് അറസ്റ്റിലായവരില്‍ ഏറെയും ഹിന്ദുക്കളാശണന്നും 1950 മുതലുള്ള കണക്കുകള്‍ ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പട്ടാള യൂണിഫോമോ വക്കീല്‍ കുപ്പായമോ രാജ്യസ്‌നേഹിയാക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.