പൂഞ്ഞാര്‍ സീറ്റ് തനിക്ക് നല്‍കാമെന്ന് ഉറപ്പു നല്‍കിയ പിണറായി ഒടുവില്‍ കാശ് വാങ്ങി സീറ്റു മറ്റുള്ളവര്‍ക്കു കൊടുത്തുവെന്ന് പി.സി ജോര്‍ജ്

single-img
29 March 2016

pc-george-media.jpg.image.576.432

തന്നോട് ചതിയും നെറികേടുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി കാട്ടിയതെന്ന് പി.സി. ജോര്‍ജ്. പൂഞ്ഞാര്‍ സീറ്റ് തനിക്ക് നല്‍കാമെന്ന് പിണറായി ഉറപ്പു നല്‍കിയിരുന്നതാണെന്നും എന്നാല്‍ ഇടതുമുന്നണി കാശ് വാങ്ങി സീറ്റു മറ്റുള്ളവര്‍ക്കു കൊടുക്കുകയാണ് ചെയ്തതെന്നും ജോര്‍ജ് ആരോപിച്ചു. പൂഞ്ഞാറിലേത് പേയ്‌മെന്റ് സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു.

ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണനും ഇടതു സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായെന്നു പറഞ്ഞ ജോര്‍ജ് സീറ്റ് നിഷേധിച്ചെങ്കിലും ത്രിതല പഞ്ചായത്തുകളില്‍ സഹകരണം തുടരുമെന്നും അറിയിച്ചു.

ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തി അപഹാസ്യനാക്കിയതിനു തുല്യമാണ്് ഇടതുനിലപാടെന്നും ഗണേഷ്‌കുമാറിനും കോവൂര്‍ കുഞ്ഞുമോനും സീറ്റുകള്‍ നല്‍കിയപ്പോള്‍ എന്തുകൊണ്ട് തന്നെ ഒഴിവാക്കിയെന്ന് ഇടതു നേതാക്കള്‍ വ്യക്തമാക്കണമെന്നും ജോര്‍ജ് പറഞ്ഞു.