ഗുരുതര രോഗം ബാധിച്ച അഞ്ചുവയസ്സുകാരി ദിയാഫാത്തിമയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ ദിവസം ഒരേമനസ്സാലെ സര്‍വ്വീസ് നടത്തിയത് 26 ബസുകള്‍

single-img
29 March 2016

5728913588_6b5fa6e227

ഗുരുതര രോഗം ബാധിച്ച അഞ്ചുവയസ്സുകാരി ദിയാഫാത്തിമയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ ദിവസം ഒരേമനസ്സാലെ ഓടിയത് ഫാറൂകിലെ 26 ബസുകള്‍. മജ്ജ മാറ്റിവയ്ക്കല്‍ ശസ്തക്രിയക്കു വിധേയമാകുന്ന ദിയയുടെ ചികിത്സ ചെലവിലേക്ക് പണം കണ്ടെത്താനാണ് ഫാറൂഖ് കോളജ് -കാരാട്തിരുത്തിയാട് റൂട്ടിലോടുന്ന 26 ബസുകള്‍ സര്‍വീസ് നടത്തിയത്.

ബസുകളുടെ വരൂമാനവും ജിവനക്കാരുടെ വേതനവും ചികിത്സാ ചിലവിലേക്ക് നല്‍കിയാണ് ജീവനക്കാരും നാട്ടുകാരും ഈ കാരുണ്യ പ്രവര്‍ത്തിയില്‍ ഒത്തുചേര്‍ന്നത്. ഫറോക്ക് ഏരിയ ബസ് ഓണേഴ്സ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബസ് ഓണേഴ്സ് യൂണിറ്റി സ്‌കീമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സര്‍വീസ് നടത്തിയത്.

ഫറോക്ക് എസ്.ഐ. വിപിന്‍ കെ.വേണുഗോപാല്‍ ഫറോക്ക് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് പി.കെ.അഹമ്മദ് കോയ, സെക്രട്ടറി നാരായണന്‍കുട്ടി പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.