മകന്റെ വിവാഹദിന ആഘോഷം ആകാശത്തേക്ക് വെടിവെച്ച് ആഘോഷിച്ച പിതാവ് വെടിയേറ്റു മരിച്ചു

single-img
29 March 2016

Vedi

മകന്റെ വിവാഹദിന ആഘോഷം ആകാശത്തേക്ക് വെടിവെച്ച് ആഘോഷിച്ച പിതാവ് വെടിയേറ്റു മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് വരന്റെ പിതാവ് വെടിയേറ്റു മരിച്ചത്.

ഒരു സംഘം ആള്‍ക്കാര്‍ വെടിവയ്ക്കുന്നതിനായി ആകാശത്തേക്ക് തോക്കൂ ചൂണ്ടുന്നതിനിടയിലാണ് സംഭവം. സംഘത്തിലേക്ക് നടന്നടുത്ത വരന്റെ പിതാവ് വെടിയേറ്റു വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രണ്ട് സമാന സംഭവങ്ങളാണ് ഈ മാസം ഉത്തര്‍പ്രദേശില്‍ നടന്നത്.