റാഞ്ചിയ വിമാനത്തില്‍ നിന്നും സ്ത്രീകളേയും കുട്ടികളേയും ഭീകരര്‍ പറുത്തുവിട്ടു

single-img
29 March 2016

Untitled-16-2അലക്‌സാണ്ട്രിയയില്‍ നിന്നും കെയ്‌റോയിലേക്കു പോകുന്ന വഴിയില്‍ഭീകരര്‍ റാഞ്ചി സൈപ്രസില്‍ ഇറക്കിയ വിമാനത്തില്‍ നിന്നും സ്ത്രീകളേയും കുട്ടികളേയും പുറത്തേക്കു വിട്ടു. അഞ്ച് വിദേശികളേയും വിമാന ജീവനക്കാരേയും ബന്ധികളാക്കിയതായാണ് സൂചന.

വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പൈലറ്റിനെ ആയുധധാരിയായ ആള്‍ ഭീഷണിപ്പെടുത്തിയതായി സൂചനയുണ്ടെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

ഈജിപ്ത് എയറിന്റെ എയര്‍ബസ് എ320 എന്ന വിമാനമാണ് റാഞ്ചിയത്. ആയുധ ധാരികള്‍ റാഞ്ചിയ ഈജിപ്ഷ്യന്‍ എയര്‍ വിമാനത്തില്‍ ബോംബുവെച്ചതായും ഭീഷണിയുണ്ട്.