ബ്രസല്‍സല്‍സ് ആക്രമണത്തില്‍ കാണതായ ഇന്‍ഫോസിസ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു.

single-img
29 March 2016

raghavendraബ്രസല്‍സില്‍ ഇസിസ് ഭീകരാക്രമണത്തിനിടെ കാണാതായ ഇന്‍ഫോസിസ് ജീവനക്കാരന്‍ രാഘവേന്ദ്ര ഗണേശന്‍ (28) മരണപ്പെട്ടതായി സ്ഥിരീകരണം. ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍ജീവ് സിംഗാണ് രാഘവേന്ദ്ര ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അറിയിച്ചത്.

 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആംസ്റ്റര്‍ഡാം വഴി ഇന്ത്യയിലത്തെിക്കും. നാലു വര്‍ഷമായി ഇദ്ദേഹം ബ്രസല്‍സില്‍ ജോലിചെയ്യുന്നുണ്ട്. ഗണേശിനെ കാണാതായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി നടത്തുന്ന തിരച്ചിലുമായി സഹകരിക്കാന്‍ സഹോദരന്‍ ബ്രസല്‍സിലത്തെിയിരുന്നു. എന്നാല്‍, ബെല്‍ജിയത്തിലെ നിയമപ്രകാരം ചികിത്സയില്‍ കഴിയുന്നവരെക്കുറിച്ച് വിവരം നല്‍കാന്‍ സൈനിക ആശുപത്രി തയാറാകാത്തതിനാല്‍ തിരച്ചില്‍ നീളുകയായിരുന്നു.

എന്നാല്‍ സ്‌ഫോടനം നടന്ന ദിവസത്തില്‍ രാഘവേന്ദ്രന്റെ ഫേസ്ബുക്കില്‍ താന്‍ സുരക്ഷിതനാണ് എന്ന് പോസ്റ്റ് ചെയ്തിരുന്നു. എപ്പോഴാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് ഇപ്പോഴും വ്യക്തമല്ല. മനുഷ്യബോബായി മെട്രോയില്‍ കയറിയ ഭീകരന്‍ ഇയാളുടെ കംപാര്‍ട്ട്‌മെന്റിലായിരുന്നു എന്നും സൂചനയുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് കാണാതായ രാഘവേന്ദ്രയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അദ്ദേഹത്തിന്റെ ഫോട്ടോ പുറത്തു വിട്ടിരുന്നു. ഭീകരാക്രമണങ്ങളില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.