കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതി കൈക്കൊള്ളും;കെ.പി.സി.സി പ്രസിഡന്റിന്റെ ആവശ്യം പരിഗണിച്ച് അടൂര്‍ പ്രകാശ്,കെ.ബാബു,ബെന്നി ബഹനാന്‍, കെ.സി ജോസഫ് എന്നിവരുടെ മണ്ഡലങ്ങളില്‍ പാനല്‍.

single-img
29 March 2016

20sli4കോണ്‍ഗ്രസ്സിന്റെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക് വിടും. അടൂര്‍ പ്രകാശ്,കെ.ബാബു,ബെന്നി ബഹനാന്‍, കെ.സി ജോസഫ് എന്നിവരുടെ മണ്ഡലങ്ങളില്‍ പാനല്‍. തര്‍ക്കമുള്ള സീറ്റുകളില്‍ പാനലെന്ന ആവശ്യം മുന്നോട്ടുവച്ചത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണു‍. തെരഞ്ഞെടുപ്പ് സമിതി വെള്ളിയാഴ്ച ചേരും.

യുവാക്കള്‍ക്കും യുവതികള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ പ്രാമുഖ്യം നല്‍കും. എന്നാല്‍, സ്ഥാനാര്‍ഥി തീരുമാനത്തിന് പൊതുമാനദണ്ഡമില്ലെന്നും വിജയ സാധ്യത തീരുമാനിച്ചാകും സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുകയെന്ന് എ.ഐ.സി.സി അറിയിച്ചു.