വിവിധ എമര്‍ജന്‍സി നമ്പറുകള്‍ക്ക് പകരം ഇനി 112 ഡയല്‍ ചെയ്താല്‍ മതി.

single-img
29 March 2016

112-numero-unico-emergenzeഅടിയന്തര സാഹചര്യങ്ങളില്‍ വിളിക്കാനുള്ള നമ്പരുകളെല്ലാം ഏകീകരിക്കാന്‍ ടെലികോം കമ്മീഷന്‍ തീരുമാനം. ഇനിമുതല്‍ രാജ്യത്ത് പോലീസ്, ആംബുലന്‍സ്, അഗ്നിശമന സേന, ദുരന്തനിവാരണം എന്നീ സേവനങ്ങള്‍ ലഭ്യമാകാന്‍ 112 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും. പുതിയ തീരുമാനത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി നല്‍കി.

നിലവില്‍ ഈ സംവിധാനത്തില്‍ 100,101,102,108 നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 112 നമ്പര്‍ വിജയകരമാവുകയാണെങ്കില്‍ ഒരു വര്‍ഷത്തിനകം തന്നെ മറ്റു നമ്പറുകളുടെ സേവനം നിര്‍ത്തലാക്കും.

112 ലേക്ക് വിളിക്കാന്‍ പറ്റുന്ന സാഹര്യമില്ലെങ്കില്‍ എസ്.എം.എസ് മുഖേനയും സഹായം തേടാം.

അമേരിക്ക,യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ സമാന രീതിയില്‍ എമര്‍ജന്‍സി നെറ്റുവര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.