പ്രധാനമന്ത്രി ഇന്ന് ബ്രസൽസിലേക്ക്

single-img
29 March 2016

article-2636636-1E1F1F5E00000578-832_634x320

ത്രിരാജ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വൈകിട്ട് യാത്ര തിരിക്കും. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സ്, വാഷിങ്ടണ്‍, സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളിലേക്കാണ് മോദിയുടെ യാത്ര.

ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. തുടര്‍ന്ന് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രസല്‍സിലെ ഭാരതീയരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, വാണിജ്യ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിനാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷ സമ്മേളനത്തിൽ പങ്കെടുക്കും.