ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി-20 റാങ്കിങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിഒന്നാം സ്ഥാനത്ത്

single-img
29 March 2016

kohli_650_060314054231

ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി-20 റാങ്കിങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്ലിയുടെ കുതിപ്പ്. ലോകചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍നിന്നുള്ള 184 റണ്‍സ് സമ്പാദ്യത്തോടെ 92 റണ്‍സ് എന്ന ശരാശരിയുമായാണ് കോഹ്ലി ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് താരം സാമുവല്‍ ബദ്രിയാണ് ബൗളിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ബദ്രി ഇന്ത്യയുടെ ആര്‍ അശ്വിനെയാണ് പിന്നിലാക്കിയത്. മാത്രമല്ല ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിലുള്ളവരാണ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലെത്തിയിട്ടുള്ളത്. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് രണ്ടും വെസ്ററ് ഇന്‍ഡീസ് മൂന്നും ഇംഗ്ലണ്ട് അഞ്ചും റാങ്കുകളിലാണ് നിലവില്‍.