പാർട്ടി ചിഹ്നത്തിൽ മൽസരിച്ചാൽ നിക്ഷ്പക്ഷ മാധ്യമപ്രവർത്തകൻ എന്ന പരിവേഷം ചോദ്യം ചെയ്യപ്പെടും;നികേഷ്കുമാർ ഇടതു സ്വതന്ത്രനായി മൽസരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്

single-img
29 March 2016

104അഴീക്കോട് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി നിശ്ചയിച്ച റിപ്പോർട്ടർ ചാനൽ എംഡി എം.വി. നികേഷ്കുമാർ ഇടതു സ്വതന്ത്രനായി മൽസരിക്കുന്നതാണ് ഉചിതമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്.പാർട്ടി ചിഹ്നത്തിൽ മൽസരിച്ചാൽ നിക്ഷ്പക്ഷ മാധ്യമപ്രവർത്തകൻ എന്ന പരിവേഷം ചോദ്യം ചെയ്യപ്പെടും.നികേഷ് പാർട്ടി ചിഹ്നത്തിൽ മൽസരിക്കണമെന്നു ചിലർ വാദിച്ചെങ്കിലും സ്വതന്ത്രനാകണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം ഉയർന്നത്.

മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള പ്രതിച്ഛായ ഉപയോഗപ്പെടുത്താൻ സ്വതന്ത്ര സ്ഥാനാർഥിയാകുന്നതാണു നല്ലതെന്ന വിലയിരുത്തലാണു ഒടുവിൽ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് എത്തിയത്.അരിവാൾ ചുറ്റിക നക്ഷത്രത്തിനു പകരം മറ്റേതെങ്കിലും സ്വതന്ത്ര ചിഹ്നത്തിലാകും നികേഷ്കുമാർ മത്സരിക്കുക