ഈജിപ്ഷ്യൻ വിമാനം ഭീകരർ റാഞ്ചി;61 പേരെ വിട്ടയച്ചു.

single-img
29 March 2016

CeshFf9XEAESJgy

ഈജിപ്ഷ്യന്‍ വിമാനം തട്ടിക്കൊണ്ടുപോയി. അലക്‌സാണ്ട്രിയയില്‍ നിന്ന് കെയ്‌റോയിലേക്കുള്ള വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസിലെ ലാര്‍ണാക് വിമാനത്താവളത്തില്‍ ഇറക്കിയ റാഞ്ചി ആദ്യം 56 യാത്രക്കാരെയും പിന്നീട് അഞ്ച് ജീവനക്കാരെയും വിട്ടയച്ചു.. മുന്‍ഭാര്യയോടൊപ്പം ജീവിക്കാനാണ് ഇയാള്‍ വിമാനം റാഞ്ചിയതെന്നു സൂചനയുണ്ട്.

ആയുധധാരിയായ യാത്രക്കാരിലൊരാളാണ് വിമാനം റാഞ്ചിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ബസ് എ-320 വിമാനമാണ് തട്ടിക്കൊണ്ടുപോയത്. വിമാനത്തില്‍ ആയുധധാരികള്‍ ബോംബ് വച്ചിട്ടുണ്ടെന്ന് നേരത്തെ സൈപ്രസ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍നിന്ന് തലസ്ഥാനമായ കെയ്‌റോയിലേക്ക് പോവുകയായിരുന്ന ഈജിപ്ത് എയര്‍ വിമാനം തട്ടിയെടുത്ത് സൈപ്രസിലെ ലാര്‍ണാക് വിമാനത്താവളത്തില്‍ ഇറക്കിയ റാഞ്ചി 56 യാത്രക്കാരെ ആദ്യം വിട്ടയച്ചു. അധികൃതര്‍ നടത്തിയ അനുനയ ചര്‍ച്ചയെ തുടര്‍ന്ന് അഞ്ച് ജീവനക്കാരെ കൂടി ഇയാള്‍ പിന്നീട് പോകാന്‍ അനുവദിച്ചു.  മുന്‍ഭാര്യയോടൊപ്പം ജീവിക്കാനാണ് ഇയാള്‍ വിമാനം റാഞ്ചിയതെന്നു സൂചനയുണ്ട്. ഇയാള്‍ അലക്‌സാണ്ട്രിയ സര്‍വ്വകലാശാലയിലെ വെറ്ററിനറി പ്രൊഫസറാണ്.

 

അരയില്‍ ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തിയ ഇയാള്‍ സൈപ്രസില്‍ രാഷ്ട്രീയ അഭയം ആവശ്യപ്പെട്ടതായും അറിയുന്നു. എന്നാല്‍, ഇയാളുടെ കയ്യില്‍ സ്‌ഫോടകവസ്തുക്കളൊന്നും ഇല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.