ഇന്ത്യൻ ബാറ്റിങിന്റെ നെടുംതൂണായി മാറാൻ കോഹ്‌ലിയ്ക്ക് പിന്തുണ നല്‍കിയത് അനുഷ്ക്കയെന്ന് ഗവാസ്കർ

single-img
29 March 2016

443045-gavaskar-virushkaകോഹ്‌ലിയുടെ മുൻ കാമുകി അനുഷ്കയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ എത്തിയവർക്കെതിരെ ഗവാസ്കർ.‘മനോഹരിയായ പെൺകുട്ടി, കോഹ്‌ലിയിൽ ഒരു പൊസിറ്റീവ് ചിന്താഗതി ഉണർത്തുന്നതിലും നല്ലൊരു മനുഷ്യനായി മാറുന്നതിലും അനുഷ്ക ഒരുപാട് സഹായിച്ചിട്ടൂണ്ടെന്ന് ഗവാസ്കർ പറഞ്ഞു. അനുഷ്കയ്ക്കെതിരെയുള്ള ട്രോളുകൾ മാനസികമായി തന്നെയും വിഷമിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കോഹ്‌ലിയും അനുഷ്കയും തമ്മിൽ നല്ല ചേർച്ചയാണ്. ഇന്ത്യൻ ബാറ്റിങിന്റെ നെടുംതൂണായി മാറാൻ കോഹ്‌ലിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നിലും അനുഷ്ക കൂടി ഉണ്ടെന്ന് ആരും മറക്കരുതെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു

നേരത്തെ അനുഷ്‌കയുമായി തെറ്റിപ്പിരിഞ്ഞതാണ് കോഹ്‌ലിയുടെ കളി മികച്ചതാവാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകൾക്കെതിരെ വിരാട് കോഹ്‌ലി തന്നെ രംഗത്തെത്തിയിരുന്നു. അനുഷ്‌കയെ ട്രോള്‍ ചെയ്യുന്നവരെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു. അല്‍പമെങ്കിലും ദയ കാണിക്കണം. എപ്പോഴും തന്നെ പിന്തുണയ്ക്കുക മാത്രമാണ് അനുഷ്‌ക ചെയ്തതെന്നും കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചിരുന്നു