ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാന നാളുകളില്‍ വിവാദപദ്ധതികള്‍ക്ക് ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്വം മന്ത്രിസഭക്കാണെന്നും തനിക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്നും ചീഫ് സെക്രട്ടറി പി.കെ മൊഹന്തി

single-img
29 March 2016

HY17-MOHANTY_GL_HY_1759292g

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിവാദ ഭൂമിദാനങ്ങളില്‍ നിന്നും കൈകഴുകി ചീഫ് സെക്രട്ടറി പി.കെ മൊഹന്തി. സര്‍ക്കാര്‍ അവസാന നാളുകളില്‍ വിവാദപദ്ധതികള്‍ക്ക് ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്വം മന്ത്രിസഭക്കാണെന്നും തനിക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. റവന്യുവകുപ്പ് അടുത്തിടെ പുറത്തിറക്കിയ പല ഉത്തരവുകളും പിന്‍വലിക്കേണ്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തീരുമാനങ്ങളെല്ലാം മന്ത്രിസഭയുടെതാണ്. മന്ത്രിസഭയില്‍ മിനുട്സ് എഴുതുന്ന ഉത്തരവാദിത്വം മാത്രമാണ് ചീഫ് സെക്രട്ടറിക്കുളളത്. തീരുമാനങ്ങളില്‍ ഇടപെടാന്‍ തനിക്ക് ഒരിക്കലും കഴിയില്ല. ഏതെങ്കിലും വിഷയത്തില്‍ കൂടുതലായി വിശദീകരണം വേണമെങ്കില്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ അധികാര സംബന്ധമായ യാതൊരു റോളും ചീഫ് സെക്രട്ടറിക്കില്ലെന്നും മൊഹന്തി അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലാണ് ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.