ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി; ബാഹുബലി മികച്ച ചിത്രം: അവാര്‍ഡുകള്‍ വാരിക്കൂട്ടി മലയാളവും

single-img
28 March 2016

amitabh-kangana-759

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ അമിതാഭ് ബച്ചന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി കങ്കണ റനൗത്താണ്. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ റണാവത്താണു മികച്ച നടി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിനാണു കങ്കണയ്ക്കു പുരസ്‌കാരം ലഭിച്ചത്.

എസ്.എസ്. രാജമൗലി ചിത്രമായ ബാഹുബലിയാണു മികച്ച സിനിമ. ബാജിറാവു മസ്താനി എന്ന സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണു മികച്ച സംവിധായകന്‍.

‘എന്ന് നിന്റെ മൊയ്തിനി’ലെ കാത്തിരുന്നു കാത്തിരുന്ന് എന്ന ഗാനത്തിന് എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന സിനിമകളിലെ അഭിനയത്തിലൂടെ ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനാകുകയും മികച്ച പരിസ്ഥിതി ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ബെന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മാസ്റ്റര്‍ ഗൗരവ് മേനോനു മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിനോദ് മങ്കരയുടെ പ്രിയമാനസമാണു മികച്ച സംസ്‌കൃതം സിനിമ.