ബി.ജെ.പിയുടെ രാഷ്ട്രീയം കൃത്യമായ മതമുഖത്തോടെയാണെന്ന് രഞ്ജി പണിക്കര്‍

single-img
28 March 2016

renji-panicker.jpg.image.784.410

ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി അതിശക്തമായി വരികയാണെന്ന് നടനും, സംവിധായകനുമായ രണ്‍ജി പണിക്കര്‍. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചാല്‍ തുടര്‍ന്ന് എല്‍ഡിഎഫ്, എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പിന്നെ യുഡിഎഫ് ഇതായിരുന്നു കേരളത്തിലെ പതിവെന്നും ആ പതിവ് തെറ്റിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബി.ജെ.പിയുടെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇവിടെ മുമ്പും ഉണ്ടായിരുന്നു. അവര്‍ മത്സരിച്ചിരുന്നു. നേതാക്കളും അണികളും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി അതല്ല സ്ഥിതി: രഞ്ജി പണിക്കര്‍ പറയുന്നു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി എന്ന വീര്യത്തോടെ തന്നെയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ രാഷ്ട്രീയ കേരളം അത് തിരിച്ചറിഞ്ഞ് ഏതു തരത്തില്‍ പ്രതികരിക്കുമെന്നറിയാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും രഞ്ജി പണിക്കര്‍ ഒരു രപമുഖ പത്രത്തിലെഴുൃതിയ തന്റെ ലേഖനത്തിലൂടെ സൂചിപ്പിക്കുന്നു.

ജാതി-മത സമവാക്യങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് അധീശത്വം നേടുന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും ഒരു പാര്‍ട്ടിയും ജാതി മത സാധ്യതകളെ ഉപയോഗിക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കേരള കോണ്‍ഗ്രസും, മുസ്ലിം ലീഗുമെല്ലാം മതത്തിന്റെയും, സമുദായത്തിന്റെയുമെല്ലാം പേരുപറഞ്ഞ് തന്നെയാണ് രാഷ്ട്രീയം കളിക്കുന്നതും നില നില്‍ക്കുന്നതുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പക്ഷേ ബിജെപിയുടെ വരവും, വളര്‍ച്ചയും അത്തരത്തിലല്ല. കൃത്യമായ ഒരു മതമുഖത്തോടെയാണ് ബി.ജെ.പി വന്നിരിക്കുന്നത്.

ഒരു മതത്തിന്റെ ചട്ടക്കൂടിലേക്ക് എല്ലാത്തിനെയും വലിച്ചടുപ്പിക്കാനുളള അപകടകരമായ നീക്കമാണ് ബി.ജെ.പി നടത്തുന്നത്. മതം എവിടെയൊക്കെ രാഷ്ട്രീയത്തെ നിയന്ത്രിച്ചിട്ടുണ്ടോ, അവിടെയെല്ലാം രാജ്യം അപകടത്തിലേക്ക് വീണിട്ടുണ്ടെന്നും ഇന്ത്യയും ആ അവസ്ഥയിലേക്ക് തന്നെയാണ് പതുക്കെ പതുക്കെ നീങ്ങുന്നതെന്നും രഞ്ജി പണിക്കര്‍ പറയുന്നു.