ഇരവിപുരം സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയതോടെ തെക്കന്‍ കേരളത്തില്‍ മേല്‍വിലാസം നഷ്ടപ്പെട്ട് മുസ്ലീംലീഗ്

single-img
28 March 2016

31tvmpm-IUML_1412530f

തെക്കന്‍ കേരളത്തിലെ മുസ്ലീംലീഗിന്റെ ആകെയുള്ള ഒരു സീറ്റായ കൊല്ലം ജില്ലയിലെ ഇരവിപുരം ആര്‍.എസ്.പി ഏറ്റെടുത്തതോടെ തെക്ക് മേല്‍വിലാസം നഷ്ടപ്പെട്ട് ലീഗ്. ഇരവിപുരത്തിനു പകരം ചടയമംഗലം വേണെ്ടന്നു മുസ്‌ലിം ലീഗ് യു.ഡി.എഫിനെ അറിയിച്ചിരുന്നു.

ഇരവിപുരത്തിനു പകരമുള്ള സീറ്റ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ച് അറിയിക്കട്ടെയെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. കുന്നമംഗലമാണു ലീഗ് നോട്ടമിടുന്നത്. കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഉഭയകക്ഷി ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ബാലുശേരിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നാണു മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.

ഇന്നലെ മൂന്നു സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചതോടെ ലീഗിന്റെ 23 സ്ഥാനാര്‍ഥികള്‍ നിലവിലായി. അവസാന സീറ്റായി കുന്നമംഗലം നല്‍കാന്‍ കോണ്‍ഗ്രസ് തയാറായാല്‍ ഏറ്റെടുക്കാനാണു ലീഗ് ഉന്നതതല തീരുമാനം. അങ്ങനെ വന്നാല്‍ തെക്കന്‍ കേരളത്തില്‍ മുസ്‌ലിം ലീഗിനു അവസാന സീറ്റും ഇല്ലാതാകും.