വിരാട് കോഹ്ലിയുടെ അവിസ്മരണീയ ഇന്നിംഗ്‌സിനെ പ്രശംസകൊണ്ട് മൂടി യൂറോപ്പിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍

single-img
28 March 2016

Virat Consumer psyche Kohli

ഒരുരാത്രി ഇരുട്ടി െവെളുത്തപ്പോള്‍ യൂറോപ്പിലെങ്ങും താരമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി. പ്രമുഖ യൂറോപ്യന്‍ ഫുട്ബോള്‍ താരങ്ങളുള്‍പ്പെടെയുള്ള്വര്‍ കഴിഞ്ഞ ദിവസത്തെ കോഹ്ലിയുടെ ഇന്നിംഗ്‌സില്‍ ആരാധകരായി മാറിയിരിക്കുകയാണ്.

ഒരോ സമയവും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കളിക്കുന്നതെങ്ങനെയെന്ന് കോഹ്ലി തെളിക്കുകയാണെന്ന് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം അംഗവും ടോട്ടണ്‍ഹാം സ്ട്രേക്കറുമായ ഹാരി കെയ്ന്‍ കോഹ്ലിലെ അനുമോദിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ആയിരകണക്കിന് ആരാധകരാണ് ട്വീറ്റിനെ അനുകൂലിച്ച് കെയ്‌നിന് പിന്തുണ അറിയിച്ചത്. ജര്‍മ്മനിയെ ബര്‍ലിനില്‍ വെച്ച് ഇംഗ്ലണ്ട് 2-1ന് അട്ടിമറിച്ചതിനു ശേഷമാണ് ഹാരി കോഹ്ലിയെ പ്രശംസകൊണ്ട് മൂടിയത്.

ജെര്‍മനിയുടെ അന്താരാഷ്ട്ര കളിക്കാരനും മുന്‍ ലിവര്‍പൂള്‍ മാഞ്ച്വസ്റ്റര്‍ താരവുമായ ദിദി ഹമ്മാനും കോഹ്ലിയെ പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍ കഴിഞ്ഞദിവസത്തെ കോഹ്ലിയുടെ ക്ലാസിക്ക് പ്രകടനം കാണാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന ദുഖവും അദ്ദേഹം പങ്കുവെച്ചു.