ഇന്ത്യയില്‍ എല്ലായിടത്തും രാഷ്ട്രപതി ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അരവിന്ദ് കേജരിവാള്‍

single-img
28 March 2016

Kejariwal

ഇന്ത്യയില്‍ എല്ലായിടത്തും രാഷ്ട്രപതി ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ബിജെപി ഇതര സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങളിലും രാഷ്ട്രപതി ഭരണത്തിന് ശ്രമിക്കുകയാണെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടിന് ഒരു ദിവസം മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ബിജെപി എത്ര മാത്രം ജനാധിപത്യവിരുദ്ധരാണെന്ന് കാട്ടിത്തന്നുവെന്നും കേജരിവാള്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് കേജരിവാള്‍ വിമര്‍ശനം ഉന്നയിച്ചത്.