കേരള ഉദ്യോഗസ്ഥരെ തടയാന്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ഗേറ്റ് സ്ഥാപിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം കേരള പോലീസ് തടഞ്ഞു

single-img
28 March 2016

 

mullaperiyar_dam_

കേരള ഉദ്യോഗസ്ഥരുടെ പരിശോധന തടയാനായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഗേറ്റ് സ്ഥാപിക്കാനുള്ള തമിഴ്നാടിന്റെ നീക്കം കേരള പൊലീസ് തടഞ്ഞു. ഈസ്റ്റര്‍ അവധി ദിവസങ്ങളുടെ മറവില്‍ അണക്കെട്ടിന്റെ പ്രവേശനകവാടത്തില്‍ ഗേറ്റ് സ്ഥാപിക്കാനുള്ള തമിഴ്നാടിന്റെ നീക്കം അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസ് പൊളിക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ തമിഴ്നാട് വക മോടി പിടിപ്പിക്കല്‍ ജോലികള്‍ നടത്തുകയാണ്. ിതിന്റെ ഭാഗമെന്ന നിലയിലാണ് പ്രധാന അണക്കെട്ടിന്റെ ആര്‍ച്ചിനു സമീപമുള്ള കവാടത്തിലാണു ഇരുമ്പ് ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം നടത്തിയത്. ഇവിടെ ഗേറ്റ് സ്ഥാപിക്കുന്നതോടെ പ്രധാന അണക്കെട്ട്, ബേബി ഡാം എര്‍ത്തന്‍ ഡാം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം തങ്ങള്‍ക്ക് നിയന്ത്രിക്കാമെന്നായിരുന്നു തമിഴ്‌നാടിന്റെ കണക്കുകൂട്ടല്‍.

ജീര്‍ണാവസ്ഥയിലായ ബേബി ഡാമിന്റെ ബലപ്പെടുത്തുല്‍ ജോലികള്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കമെന്നതും സംശയം ഉണര്‍ത്തുന്നുണ്ട്. നിലവിലുള്ള അവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്താതെ പണികള്‍ നടത്തണമെന്നായിരുന്നു കേരളത്തിന്റെ നിര്‍ദേശം. ഇതിനു വിരുദ്ധമായി ഗേറ്റ് സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ് കേരള പൊലീസ് നിര്‍മാണം തടഞ്ഞത്.