ഒരു ഫോണ്‍ കോളിലൂടെ ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാം.

single-img
27 March 2016

ticketroomട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ റെയില്‍വേയുടെ തീരുമാനം.ഒരു ഫോണ്‍ കോളിലൂടെ ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാം. ഏപ്രില്‍ മാസം മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക.

റെയില്‍വേയുടെ പൊതു അന്വേഷണ നമ്പറായ 139 ലേക്ക് വിളിച്ചാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടത്.ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വെബ്‌സൈറ്റില്‍ തന്നെ കാന്‍സല്‍ ചെയ്യാനാവും. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയവര്‍ക്കാണ് ഫോണ്‍ കോള്‍ സംവിധാനം ഉപയോഗപ്പെടുത്താനാവുക.

കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള ഫോണ്‍ വിളിയില്‍ ആവശ്യമായ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഉടന്‍ ഒ.ടി.പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) ലഭിക്കും. ഇതുപയോഗിച്ച് ടിക്കറ്റ് കാന്‍സല്‍ ചെയ്യാം.