ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിനെ തിരികെവിളിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു

single-img
27 March 2016

dc-Cover-20160125202207.Mediഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിനെ തിരികെവിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു സര്‍വകലാശാല വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ട് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പാ റാവുവിനെ തിരികെ വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സർക്കാർ അനുവദിച്ചില്ല.സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരില്ലെന്നതുകൊണ്ടാണ് പ്രമേയാനുമതി നിഷേധിക്കപ്പെട്ടത്. കഴിഞ്ഞ 22 ന് കാമ്പസില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.