തനിക്കെതിരെയുള്ള പ്രതിഷേധം കൊച്ചുകുട്ടികളുടെ അറിവില്ലായ്മയെന്ന് കെ.പി.എ.സി. ലളിത;വടക്കാഞ്ചേരിയില്‍ കെ.പി.എ.സി. ലളിതയ്ക്ക് പകരം മേരി തോമസിനെ സി.പി.എം പരിഗണിക്കുന്നു

single-img
27 March 2016

00204_185631വടക്കാഞ്ചേരിയില്‍ കെ.പി.എ.സി. ലളിതയെ സി.പി.എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനെതിരായി ഉയർന്ന പ്രതിഷേധം കൊച്ചുകുട്ടികളുടെ അറിവില്ലായ്മയെന്ന് കെ.പി.എ.സി. ലളിത. മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് സിനിമാ താരം കെ.പി.എ.സി. ലളിത. സമയവും ആരോഗ്യവും അനുവദിച്ചാല്‍ പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു.വടക്കാഞ്ചേരിയില്‍ സി.പി.എം, സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് കെ.പി.എ.സി. ലളിതയെ ആയിരുന്നു. ഇതിനെതിരെ മണ്ഡലത്തില്‍ പ്രതിഷേധം ശക്തമായിരുന്നു

അതേസമയം വടക്കാഞ്ചേരിയില്‍ സി.പി.എം സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്തംഗം മേരി തോമസിനെ മത്സരിപ്പിക്കാന്‍ ധാരണയായി.വനിതയാകണം മത്സരിക്കേണ്ടതെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരണമാണ് മേരി തോമസിനെ പരിഗണിക്കുന്നത്.