സുരേഷ് ഗോപിയ്ക്ക് പ്രചാരണത്തിനായി ബിജെപി ഹെലികോപ്റ്റർ നൽകും;പ്രചാരണ പരിപാടികൾക്ക് താരം പറന്നിറങ്ങുക അഞ്ചു ദിവസം മാത്രം

single-img
27 March 2016

1419078730_suresh-gopi-meeting-narendra-modi
സുരേഷ് ഗോപിയ്ക്ക് പ്രചാരണത്തിനായി ബിജെപി ഹെലികോപ്റ്റർ നൽകും.ബിജെപിയ്‌ക്കായി സജീവമായി രംഗത്തിറങ്ങുന്ന സൂപ്പര്‍താരം വിവിധ മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥികള്‍ക്ക്‌ വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികളില്‍ ഹെലികോപ്‌റ്ററിലാകും എത്തുക

40 മണ്ഡലങ്ങളില്‍ ബിജെപിയ്‌ക്കായി സുരേഷ് ഗോപി രംഗത്തെത്തും. അഞ്ചു ദിവസം മാത്രമായിരിക്കും താരത്തിന്റെ സേവനം പാര്‍ട്ടിക്ക്‌ കിട്ടുക.തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനു വേണ്ടി അരദിവസത്തെ പ്രചാരണം നടത്തും.

നരേന്ദ്രമോഡി, അമിത്‌ഷാ എന്നിവര്‍ക്കൊപ്പമായിരിക്കും സുരേഷ്‌ഗോപിക്ക്‌ പ്രചരണവേദികളില്‍ ഇരിപ്പിടം നല്‍കുക.