അങ്കമാലിയില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസ് പോസ്റ്ററുകള്‍

single-img
26 March 2016

ANgamali

അങ്കമാലിയില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിവക പോസ്റ്ററുകള്‍. അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ഒരു ഓട്ടോയില്‍ കയറാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കരുശതന്നും സീറ്റ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനു നല്‍കിയാല്‍ അങ്കമാലിയില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കാട്ടിയാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

അങ്കമാലി നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നാണ് ജേക്കബ് ഗ്രൂപ്പിന്റെ നിലപാട്. ഈ ആവശ്യവുമായി ജേക്കബ് വിഭാഗം കോണ്‍ഗ്രസിനെ സമീപിച്ചെങ്കിലും സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല.