തിരുവനന്തപുരത്ത് എസ്. ശ്രീശാന്തും പത്തനണാപുരത്ത് ഭീമന്‍രഘുവും ബിജെപി സ്ഥാനാര്‍ഥികളാകും

single-img
26 March 2016

dc-Cover-sm4vm1qe7i2bhf82ifd0ebv484-20160324071242.Medi

ഒടുവില്‍ ബി.ജെ.പിയും പ്രശസ്തരെ പുറത്തുനിന്നും മത്സരിപ്പിച്ചു തുടങ്ങി. ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. അദ്ദേഹത്തിന് ബിജെപി അംഗത്വം നല്‍കി. ശ്രീശാന്ത് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ, തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്.

നടന്‍ ഭീമന്‍ രഘു പത്താനപുരത്തും സംവിധായകന്‍ അലി അക്ബര്‍ കൊടുവള്ളിയിലും ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേതൃത്വം അറിയിച്ചു. കേരളത്തിലെ 51 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയും പ്രഖ്യാപിച്ചു.