മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കായി ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കുന്നത് മൃഗസംരക്ഷണത്തിന് വേണ്ടിയാണെന്ന് ബി.ജെ.പി എം.എല്‍.എ

single-img
26 March 2016

hqdefault

മഹാരാഷ്ട്ര സംസ്ഥാനത്ത് കുട്ടികളുടെ ക്ഷേമത്തിന് ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കുന്നത് മൃഗസംരക്ഷണത്തിന് വേണ്ടിയാണെന്ന് ബി.ജെ.പി എം.എല്‍.എ അനില്‍ ബോണ്ഡെ. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മൃഗസ്നേഹത്തിനെതിരെയാണ് ബി.ജെ.പി എം.എല്‍.എ രംംത്തെത്തിയിരിക്കുന്നത്.

ഒരു കന്നുകാലിക്ക് 70 രൂപ നിരക്കിലാണ് സംസ്ഥാനത്തെ ഗോശാലകള്‍ക്കും മറ്റും സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത്. എന്നാല്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് വെറും മുപ്പത് രൂപ മാത്രമാണ് നല്‍കുന്നതെന്ന് പറഞ്ഞു. അനാഥക്കുട്ടികളുടെ ആവശ്യത്തിനായി വെറും മുപ്പത് രൂപ നല്‍കുമ്പോള്‍ കന്നുകാലികള്‍ക്ക് 70 രൂപ നല്‍കുന്നത് ജനാധിപത്യത്തിനോടുള്ള അനീതിയാണെന്നും അനില്‍ ബോണ്ഡെ പറഞ്ഞു.

അമരാവതി ജില്ലയിലെ മോര്‍ഷി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അനില്‍ ബോണ്ഡെ. ഇപ്പോള്‍ പ്രതിമാസം 900 രൂപയാണ് ബാലമന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് 1500 രൂപയായി വര്‍ധിപ്പിക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു.