ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന് നടനും സംവിധായകനുമായ മധുപാലിനെ ജനം ടിവിയുടെ ഷോയില്‍ നിന്നും ഒഴിവാക്കി

single-img
26 March 2016

madhupal

ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന് നടനും സംവിധായകനുമായ മധുപാലിനെ ജനം ടിവിയുടെ ഷോയില്‍ നിന്നും ഒഴിവാക്കി. ഇടത് അനുകൂല സംഘടനയുടെ ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തനിനാണ് മധുപാലിനെതിരെ ജനം ടി.വി നടപടിയെടുത്തത്. ജനം ടിവിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന അകംപൊരുള്‍ എന്ന അഭിമുഖ പരിപാടിയുടെ അവതാരകനായിരുന്നു മധുപാല്‍.

തിരുവനന്തപുരത്ത് ഇടത് സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ഫാസിസ്റ്റ് വിരുദ്ധ പരിപാടിയിലാണ് മധുപാല്‍ പങ്കെടുത്തത്. പരിപാടിയില്‍ ഫാസിസത്ത പ്രതീകാത്മകമായി കലമെറിഞ്ഞ് ഉടയ്ക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. കലത്തിന്റെ ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും മറുവശത്ത് ഹിറ്റ്ലറുടെ പടവുമാണ് ഉണ്ടായിരുന്നത്.

മധുപാല്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ അച്ചടിച്ചു വന്നതിനെ തുടര്‍ന്ന് മധുപാലിനെ ചാനലിന്റെ പരിപാടികളില്‍ നിന്നും ഒഴിവാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെടുകയായിരുന്നു.