കോണ്‍ഗ്രസും ജെഡിയുവമായി നടന്ന തെരഞ്ഞെടുപ്പ് ഉഭയകക്ഷി ചര്‍ച്ച അലസിപ്പിരിഞ്ഞു

single-img
26 March 2016

OOMMEN-CHANDY-MP VEERENDRAKUMAR.jpg.image.488.253

കോണ്‍ഗ്രസും ജെഡിയുവമായി നടന്ന തെരഞ്ഞെടുപ്പ് ഉഭയകക്ഷി ചര്‍ച്ച അലസിപ്പിരിഞ്ഞു. യുഡിഎഫിന്റെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി മുന്‍ നിലപാടുകളില്‍ ഇരുപാര്‍ട്ടികളും ഉറച്ചുനിന്നതിനാലാണ് ചര്‍ച്ചയില്‍ തീരമാനമാവാതെ പോയത്. ജെഡിയു പ്രധാനമായും ആവശ്യപ്പെട്ടത് കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ചില സീറ്റുകള്‍ വച്ചുമാറണമെന്നായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.

നേരത്തെ നല്‍കിയ സീറ്റുകളില്‍ തന്നെ ഇത്തവണം ജെഡിയു മത്സരിക്കണമെന്നും അല്ലാതെ ഒരു സീറ്റും വച്ചുമാറാനുദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയായിരുന്നു. പകരം സീറ്റുകള്‍ തന്നില്ലെങ്കില്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ഏഴ് സീറ്റും കോണ്‍ഗ്രസ് തന്നെ എടുത്തോളൂ എന്നായിരുന്നു ഉഭയകക്ഷി ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ വ്യക്തമാക്കിയത്. യുഡിഎഫില്‍ നിന്നുകൊണ്ട് മത്സരിക്കാതെ മുന്നണിയെ പിന്തുണയ്ക്കാമെന്നും ജെഡിയു നേതാക്കള്‍ അറിയിച്ചു.

ചര്‍ച്ച പൂര്‍ത്തിയാക്കാതെയാണ് ജെഡിയു നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങിയത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് ഒടുവില്‍ മകാണ്‍ഗ്രസ് നേതാക്കള്‍ പറയുകയായിരുന്നു.