പാര്‍ട്ടിക്ക് ഒരു സീറ്റ് മതിയെന്ന് വെച്ചത് തനിക്ക് മത്സരിക്കാന്‍ കഴിയാത്തതിനാലെന്ന് കെ.ബാലകൃഷ്ണപിള്ള

single-img
26 March 2016

18tkb

പാര്‍ട്ടിയിലെ നേതാക്കള്‍ താനും മകനുമാണെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ. ബാലകൃഷ്ണപിള്ള. കൊല്ലത്ത് സീറ്റ് കിട്ടാത്തതുകൊണ്ടാണ് താന്‍ മത്സരിക്കാത്തതെന്നും, കൊട്ടാരക്കരയോ, ഇരവിപുരമോ കിട്ടണമെന്ന് ഉണ്ടായിരുന്നതായും ബാലകൃഷ്ണ പിള്ള പറഞ്ഞു. മന്ത്രിസ്ഥാനം തനിക്കോ മകനോ മതിയെന്നുള്ള സൂചനയാണ് ബാലകൃഷ്ണപിള്ള തന്നിരിക്കുന്നത്.

ഒരു സീറ്റ് മതിയെന്ന് വെച്ചത് തനിക്ക് മത്സരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. മറ്റിടങ്ങളില്‍ പോയി മത്സരിക്കാനുളള സാമ്പത്തികമോ, ആരോഗ്യമോ തനിക്കില്ലെന്നും എന്നാല്‍ ഇനിയും മത്സരിക്കാനില്ലെന്നുളള കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് മത്സരിക്കട്ടെ എന്നും എന്നാല്‍ താന്‍ മത്സരിക്കാത്ത സീറ്റ് വാങ്ങി ആര്‍ക്കെങ്കിലും കൊടുക്കാനുളളതല്ലെന്നും അദ്ദേഹം പറഞ്ഞു.