ചടയമംഗലം സീറ്റ് വിഭജനം യുഡിഎഫിനു കീറാമുട്ടിയാകുന്നു;തർക്കം മുറുകുന്നതിനാൽ മുസ്ലിം ലീഗിന്റെ നാല് സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു;ലീഗിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌-കെ.എസ്‌.യു പ്രതിഷേധം

single-img
24 March 2016

congress-muslim-league-300x225

തിരുവനന്തപുരം: ചടയമംഗലം സീറ്റ് വിഭജനം യുഡിഎഫിനു കീറാമുട്ടിയാകുന്നു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമാകാത്തതിനെ തുടര്‍ന്ന് മുസ്ലിം ലീഗിന്റെ നാല് സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു. ലീഗ് മത്സരിച്ചുവന്ന ഇരവിപുരം സീറ്റ് ആര്‍.എസ്.പിക്ക് നല്‍കേണ്ടി വന്നതിനാല്‍ പകരം കരുനാഗപ്പള്ളിയാണ് അവര്‍ ചോദിച്ചത്. കരുനാഗപ്പള്ളി നല്‍കാനാവില്ല, പകരം ചടയമംഗലം വിട്ടുനല്‍കാമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിൽക്കുക ആയിരുന്നു

അതേസമയം കൊല്ലം കടയ്‌ക്കലില്‍ മുസ്ലീം ലീഗിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌-കെ.എസ്‌.യു പ്രതിഷേധ പ്രകടനം. ചടയമംഗലം സീറ്റ്‌ ലീഗിന്‌ വിട്ടു നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ്‌ പ്രകടനം. സംഘര്‍ഷം കണക്കിലെടുത്ത്‌ പോലീസ്‌ സ്‌ഥലത്തെത്തിയിട്ടുണ്ട്‌.