സ്ഥാനാര്‍ത്ഥിയായി ശ്രീശാന്തിനെ കെട്ടിയിറക്കിയതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനു അമർഷം;കേരള നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥി അകാൻ സമ്മതിച്ച പ്രഫ. തുറവുര്‍ വിശ്വംഭരനോട് എന്ത് പറയുമെന്നറിയാതെ നേതാക്കൾ

single-img
24 March 2016

sreesanthബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായി.ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥി ആക്കിയതോടെ കുഴഞ്ഞത് സംസ്ഥാന നേതൃത്വമാണു.പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. തുറവുര്‍ വിശ്വംഭരനെ സ്ഥാനാര്‍ത്ഥി ആക്കാനായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം.
ഏറെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ദേശീയ നേതൃത്വം നേരിട്ട് ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥി ആക്കുന്നത്.
ഏറെ സമ്മര്‍ദ്ദത്തിന് ശേഷം മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച വിശ്വംഭരനോട് പിന്‍മാറാന്‍ എങ്ങനെ ആവശ്യപ്പെടുമെന്ന ആശങ്കയിലാണു ബിജെപി സംസ്ഥാന നേതൃത്വം.