ശബരിമലയിൽ വ്രതകാലയളവ് 14 ദിവസമാക്കണമെന്ന് ആർഎസ്എസ്.

single-img
24 March 2016

sabarimalaസ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കുന്നതിനായി വ്രതകാലയളവു വെട്ടിച്ചുരുക്കണമെന്ന നിർദേശവുമായി ആർഎസ്എസ്.പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രയമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള വ്രതകാലയളവ് വെട്ടിച്ചുരുക്കണമെന്ന നിര്‍ദേശവുമായി ആര്‍ എസ് എസ് മുന്നോട്ടു വന്നത്. ദര്‍ശനത്തിന് 41 ദിവസത്തെ വ്രതം എന്നതിന് പകരം 14 ദിവസത്തെ വ്രതമാക്കി മാറ്റണമെന്നാണ് ആര്‍ എസ് എസിന്റെ ഇപ്പോഴത്തെ നിലപാട്.

ശബരിമല ദര്‍ശനത്തിന് സ്ത്രീകളെ തടയുന്നതിനെതിരെ ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകനും ബാലഗോകുലം സ്ഥാപകനുമായ എം എ കൃഷ്ണന്‍ പറഞ്ഞു.‘പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള അയ്യപ്പഭക്തരായ സ്ത്രീകൾക്കു മല ചവിട്ടാനായി വ്രതകാലം ഒരു പക്ഷമായി (14 ദിവസം) ചുരുക്കണം. ഇന്നത്തെ ആചാരാനുഷ്ഠാനങ്ങളെല്ലാം ഓരോരോ സാഹചര്യങ്ങളിൽ മനുഷ്യൻ തന്നെ സൃഷ്ടിച്ചവയാണ്. ഇതിൽ കാലോചിതമായ പരിഷ്കാരമാണു വേണ്ടത്. ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭിണികൾ ശബരിമല ദർശനം ഒഴിവാക്കുക, യുവതികൾ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ഒപ്പം എത്തുക, 365 ദിവസവും നട തുറക്കുക തുടങ്ങിയ നിർദേശങ്ങളാണു പുതിയതായി ആർ.എസ്.എസ് മുന്നോട്ട് വെച്ചിരിക്കുന്നത്

അതേസമയം ശബരിമലയിലെ സ്ത്രീ പ്രേവശനത്തെ ദേവസ്വം ബോര്‍ഡും തന്ത്രി കൂട്ടായ്മയും അംഗീകരിച്ചിട്ടില്ല.