വി.ഡി.രാജപ്പന്‍ അന്തരിച്ചു

single-img
24 March 2016

21-vd-rajappanപ്രശസ്ത കഥാപ്രസംഗ കലാകാരനും നടനുമായ വി.ഡി.രാജപ്പന്‍ (70) അന്തരിച്ചു. ദീര്‍ഘാകാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയും വിശ്രമ ജീവിതവും നയിച്ചുവരികയായിരുന്നു. മാര്‍ച്ച് എട്ട് മുതല്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.15 ഓടെയാണ് വിടപറഞ്ഞത്.

കേരളത്തിലും ഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം ഹാസ്യകലാപ്രകടനം നടത്തിയിട്ടുണ്ട്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു കഥകളിലെ കഥാപാത്രങ്ങൾ.1990-കളായിരുന്നു രാജപ്പന്റെ സുവര്‍ണകാലം. നൂറോഓളം സിനിമകളിലും ഹാസ്യ സീരിയലുകളിലും വേഷമിട്ടു.

പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിച്ച് ശ്രദ്ധനേടി. ഇതിനു പുറമേ നിരവധി ഓഡിയോ കാസറ്റുകളും രാജപ്പന്‍ പുറത്തിറക്കി. കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ്, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധനേടി.