ജയത്തിനു പിന്നാലെ അപൂർവറെക്കോർഡ് നേട്ടവും സ്വന്തമാക്കി ധോണി

single-img
24 March 2016

dhoni-had-an-eventful-day-behind-the-stumpsആവേശം തുളുമ്പി നിന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു റണ്‍ ജയം. അവസാന മൂന്ന് പന്തില്‍ നാല് വിക്കറ്റ് ശേഷിക്കേ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്ത്തിയാണ് ഇന്ത്യ ജയം പിടിച്ചുവാങ്ങിയത്. സ്‌കോര്‍: ഇന്ത്യ- 146/7 (20); ബംഗ്ലാദേശ് 145/9 (20).

രണ്ടോവറില്‍ 17 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ പത്തൊമ്പതാം ഓവറിലെ ആറ് പന്തുകളിലും സിംഗിളുകള്‍ മാത്രം വിട്ടുനല്‍കിയ ബുംറയാണ് മത്സരം ഇന്ത്യയുടെ വഴിക്ക് തിരിച്ചത്.

നേരത്തേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. സുരേഷ് റൈന 30(24) റണ്‍സ് നേടി ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായി. കോഹ്ലി 24 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 23 റണ്‍സെടുത്തും പുറത്തായി.

രോഹിത് ശര്‍മ 18 റണ്‍സ് നേടി. നായകന്‍ ധോണി 12 പന്തില്‍ 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
അതിനിടടെ ഇന്നലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ളദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയപ്പോൾ നായകൻ മഹേന്ദ്രസിങ് ധോണി ഒരു അപൂർവ റെക്കോർഡിനും ഉടമയായി. ട്വന്റി20യിൽ ധോണി ആയിരം റൺസ് പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനാണ് ധോണി. ഇന്നലെ ബംഗ്ളദേശിനെതിരെ ബാറ്റ് ചെയ്യാനെത്തുമ്പോൾ ഈ റെക്കോർഡിനു അഞ്ചു റൺസ് മാത്രം അകലെയായിരുന്നു ധോണി. തന്റെ 66ാം മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഒരു അർധ സെഞ്ചുറി പോലമില്ലാതെയാണ് ധോണി ട്വന്റി20 ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയതെന്നു ശ്രദ്ധേയം. ഇന്നലെ 13 റൺസുമായി ധോണി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കും ബംഗല്‍ദേശിനും ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് നേടിയ ബംഗല്‍ദേശ് ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.