തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി ജയരാജന് പാർട്ടിയുടെ അനുമതി

single-img
24 March 2016

922730_10205185925438106_4628093823353047544_n

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജനെ മത്സരിക്കാമെന്ന തീരുമാനത്തിന് സിപിഎം അനുമതി.മത്സരിച്ച് വിജയിച്ചാല്‍ കേസിനെ പ്രതിരോധിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ ജയരാജന്റെ തിരഞ്ഞെടുപ്പ് കാര്യത്തില്‍ നേരത്തെ മങ്ങലേറ്റിരുന്നു. എന്നാല്‍ ജയരാജന് ജാമ്യം ലഭിച്ചതോടെ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍.
മനോജ് വധക്കേസില് റിമാന്‍ഡിലായിരുന്ന ജയരാജന് രണ്ട് മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന ഉപാധികളില്‍ തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മത്സരിക്കുന്നതോടെ ജില്ലയില്‍ പ്രവേശിക്കാനും ജയരാജന് തിരഞ്ഞെടുപ്പില്‍ സജീവമാകാനും കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു.

ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സമാനമായ രീതിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിച്ചിരുന്നു.