ബാല്‍ താക്കറെയെ കൊലപ്പെടുത്താനായി ലഷ്‌കറെ ത്വയ്ബ ലക്ഷ്യമിട്ടിരുന്നതായി ഡേവിഡ് ഹെഡ്‌ലി

single-img
24 March 2016

David-Headleyമുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയെ ആക്രമിക്കാന്‍ ലഷ്‌കര്‍ ഇ തോയ്ബ ഉന്നം വച്ചിരുന്നുവെന്ന് പാക്-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലി. മുംബൈയില്‍ കോടതിയില്‍ ഇന്ന് നടന്ന ക്രോസ് വിസ്താരത്തിനിടയിലാണ് ഹെഡ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. അബു ജൂന്‍ഡാലിന്റെ അഭിഭാഷകന്‍ അബ്ദുള്‍ വഹാബ് ഖാനാണ് ക്രോസ് വിസ്താരം നടത്തിയത്.

രണ്ടു തവണ മുംബൈയിലെ ശിവസേന ഭവന്‍ 2011ല്‍ ലഷ്‌കര്‍ നേതാവായ സാജിദ് മിറിന്റെ നിര്‍ദേശാനുസരണം സന്ദര്‍ശിക്കുകയുണ്ടായി. ബാല്‍ താക്കറെയെ വധിക്കാനായി നിയോഗിക്കപ്പെട്ട വ്യക്തി ദൗത്യം നിറവേറ്റുന്നതിനു മുമ്പ് തന്നെ മറ്റൊരു കേസില്‍ പിടിക്കപ്പെട്ടു. എന്നാല്‍, പിന്നീട് കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
2008 ല്‍ നടന്ന മുംബൈ സ്‌ഫോടനക്കേസില്‍ യു.എസിലെ ജയിലില്‍ 35 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ് കേസില്‍ മാപ്പുസാക്ഷിയായ ഡേവിഡ് ഹെഡ്‌ലി. യു.എസില്‍ തടവില്‍ കഴിയുന്ന ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുംബൈ കോടതിയിലെ ക്രോസ് വിസ്താരത്തില്‍ പങ്കെടുക്കുന്നത്.