ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ചത് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷൻ;ടി പി ദാസനാണ് അന്വേഷണ ചുമതല.

single-img
24 March 2016

asianetപിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിന് നേരെ നടന്ന ആക്രമണം പാര്‍ട്ടി കമ്മീഷൻ അന്വേഷിക്കും.ഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദ്, ക്യാമറാമാന്‍ അരവിന്ദ് എന്നിവര്‍ക്കാണു മർദ്ദനമേറ്റിരുന്നത്.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി പി ദാസന്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

തിങ്കളാഴ്ച ഏഷ്യാനെറ്റ് ന്യൂസിന് സംഘത്തിന് നേരെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍, നോര്‍ത്ത് ഏരിയ കമ്മറ്റിക്ക് കീഴിലെ 6 പ്രവര്‍ത്തകരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇനി നാലുപേര്‍ കൂടി പിടിയാലാനുളള സാഹചര്യത്തിലാണ് സംഘടനാ നടപടിയുടെ ഭാഗമായി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

എകെജി ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പിണറായി വേദി വിട്ടിറങ്ങിയ ശേഷം സദസിലുണ്ടായിരുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആളൊഴിഞ്ഞ കസേരയുടെ ചിത്രമെടുക്കുന്നോ എന്ന് ചോദിച്ചായിരുന്നു അക്രമണം. വാര്‍ത്താസംഘത്തിന്റെ ക്യാമറ നശിപ്പിക്കാനും ശ്രമമുണ്ടായി.