പാര്‍ട്ടി നേതാക്കള്‍ മോദിയുടെ സ്തുതിപാടകരാകുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസിന്റെ കര്‍ശന നിര്‍ദ്ദേശം

single-img
23 March 2016

mohan-bhagwat

ബി.ജെ.പി നേതാക്കളുടെ മോദി സ്തുതിക്കെതിരെ ആര്‍.എസ്.എസ് നേതൃത്വം. പാര്‍ട്ടി നേതാക്കള്‍ വ്യക്തികളുടെ സ്തുതിപാടകരാകുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പിക്ക് ആര്‍.എസ്.എസ് കര്‍ശന നിര്‍ദേശം നല്‍കി.

ഇന്ത്യയ്ക്ക് ലഭിച്ച ദൈവത്തിന്റെ വരദാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന രീതിയില്‍ ബി.ജെ.പി നേതാക്കള്‍ പുകഴ്താന്‍ തുടങ്ങിയതോടെയാണ് കര്‍ശന നിയന്ത്രണവുമായി ആര്‍.എസ്.എസ് രംഗത്തെത്തിയത്. ചൊവ്വാഴ്ച ചേര്‍ന്ന മുതിര്‍ന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. വ്യക്തികളെ ആരാധിക്കുന്നത് പ്രസ്താനത്തിന് കിട്ടുന്ന മതിപ്പില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടാക്കാന്‍ വഴിയൊരുക്കുമെന്ന് ആര്‍.എസ്.എസ് കരുതുന്നു.

മുതിര്‍ന്ന പാര്‍ട്ടി നേതാവ് വെങ്കയ്യ നായിഡുവാണ് മോദിയെ ഇന്ത്യയ്ക്ക് ദൈവം നല്‍കിയ വരമെന്ന് വിശേഷിപ്പിച്ചത്. പാവങ്ങളുടെ മിശിഹയാണ് മോദിയെന്നും പ്രമുഖ ലോകനേതാക്കളില്‍ ഒരാളായ മോദി ഇന്ത്യയുടെ വളര്‍ച്ചയ്ക്കായുള്ള യജ്ഞത്തിലാണെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.