തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ നിയമസഭയുടെ ഓടിളക്കി വന്നവരല്ലെന്ന് കെ. മുരളീധരന്‍

single-img
23 March 2016

K. Muraleedharan

കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കെ. മുരളീധരന്‍ രംഗത്ത്. തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ നിയമസഭയുടെ ഓടിളക്കി വന്നവരല്ലെന്നും, ജനങ്ങളുടെ അംഗീകാരം നേടി വന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരും, തുടര്‍ച്ചയായി മത്സരിക്കുന്നവരും തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറിനില്‍ക്കണമെന്ന് പ്രതാപനെ ചൂണ്ടി ആവശ്യമുന്നയിച്ച സുധീരന് മറുപടിയുമായാണ് മുരളീധരന്‍ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രഹസ്യമായി പറയണമെന്നും അല്ലാതെ മുഖ്യമന്ത്രി അറിയും മുന്‍പ് നാട്ടുകാരെ അറിയിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. ഈ എംഎല്‍എമാര്‍ മത്സരിക്കണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തവരാന്‍ ആരും മലര്‍ന്നു കിടന്ന് തുപ്പരുത്. പ്രായമായവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും സ്വയം മാറിനില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ സുധീരനെതിരെ രംഗത്തുവന്നിരുന്നു.