പഴയ നോക്കിയ ഫോണ്‍ തന്നെയാണ് തന്റെ കയ്യിലുള്ളതെന്നും സോഷ്യല്‍ മീഡിയകളിലൊന്നിലും തനിക്ക് അക്കൗണ്ടില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ

single-img
23 March 2016

Ashish-Nehra_2439478

പഴയ നോക്കിയ ഫോണ്‍ തന്നെയാണ് തന്റെ കയ്യിലുള്ളതെന്നും സോഷ്യല്‍ മീഡിയകളിലൊന്നിലും തനിക്ക് അക്കൗണ്ടില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ. ഒരുപക്ഷേ സോഷ്യല്‍ മീഡിയകളില്‍ ഒന്നിലും അക്കൗണ്ടില്ലാത്ത ഒരു താരം 37കാരനായ ഇന്ത്യന്‍ പേസര്‍ ആഷിഷ് നെഹ്റയായിരിക്കും.

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുമ്പായി നടത്തിയ പത്രസമ്മേളനത്തിലാണ് നെഹ്റയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയകളിലും ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെടുന്ന പരിഹാസങ്ങളിലും കമന്റുകളിലും അഭിപ്രായം ആരാഞ്ഞപ്പോഴായിരുന്നു നെഹ്റയുടെ ഈ പ്രതികരണം. ‘തെറ്റായ വ്യക്തിയോടാണ് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമില്ല. ചിലപ്പോള്‍ പത്രവും വായിക്കാറില്ല. ഒരുപക്ഷെ താന്‍ പഴയ സ്‌കൂളില്‍ നിന്നു വന്നതിനാലാകും’ നെഹ്‌റ പറഞ്ഞു.

എന്തായാലും ട്വന്റി20 ഫോര്‍മാറ്റില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും തമീം ഇക്ബാല്‍, മുസ്താഫിസൂര്‍ റഹ്മാന്‍ എന്നിങ്ങനെ പുതിയ താരങ്ങള്‍ ബംഗ്ലാദേശ് ടീമില്‍ ഉയര്‍ന്ന് വരുന്നുണ്ടെന്നും നെഹ്‌റ പറഞ്ഞു. ഐ.പി.എല്ലിലും ബിഗ്ബാഷ് ലീഗിലും കരീബിയന്‍ സൂപ്പര്‍ ലീഗിലും കളിച്ചുള്ള അനുഭവ സമ്പത്തുള്ള അവരെ തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.