തെരഞ്ഞെടുപ്പിന് ശേഷവും തനിക്ക് പഴയ സൗഹൃങ്ങള്‍ അങ്ങനെതന്നെ ഉണ്ടാവണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ താന്‍ ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ലെന്ന് ജഗദീഷ്

single-img
22 March 2016

jagadeesh

ഗണേഷ് കുമാറിന് ജഗദീഷിന്റെ മറുപടി. തിരഞ്ഞെടുപ്പിന് ശേഷവും എനിക്ക് പഴയ സൗഹൃങ്ങള്‍ അങ്ങനെതന്നെ ഉണ്ടാവണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ താന്‍ ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ലെന്ന് ജഗദീഷ്. ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടന്‍ ഞാനാണെന്നു പറഞ്ഞാലും താന്‍ പ്രതികരിക്കില്ലെന്ന് ജഗദീഷ് പറഞ്ഞു.

ഒരാള്‍ക്ക് പറയാന്‍ കഴിയുന്നതിന്റെ അങ്ങേയറ്റം ഞാന്‍ പരമ ദുഷ്ടനാണെന്നായിരിക്കും. അതിനപ്പുറം പറയാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ല എന്ന് മുമ്പ് ജനങ്ങള്‍ക്ക് ഞാന്‍ ഒരു വാക്കുനല്‍കിയിരുന്നു. ആവാക്കില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഞാന്‍ ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്ക് വിലകല്‍പിക്കുന്നയാളാണ്. എന്റെ സുഹൃത്തായ ഗണേഷ് കുമാറിനെക്കുറിച്ച് മോശമായി യാതൊന്നും ഞാന്‍ പറയില്ല. സൗഹൃദങ്ങള്‍ എന്റെ ജീവിതത്തില്‍ വിലപ്പെട്ടതാണ്- ജഗദീഷ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷവും എനിക്ക് പഴയ സൗഹൃങ്ങള്‍ അങ്ങനെതന്നെ ഉണ്ടാവണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കാനോ മറുപടിപറയാനോ താല്‍പര്യമില്ലെന്ന ജഗദീഷ് പറഞ്ഞു.