സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങിനടന്ന ഹാസ്യനടനെ സൂക്ഷിക്കണമെന്ന് ഗണേഷ് കുമാര്‍

single-img
22 March 2016

jag

പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന നടന്‍ ജഗദീഷിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.ബി ഗണേഷ്‌കുമാര്‍ രംഗത്ത്.

സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടെന്നും, അതേ ഹാസ്യനടന്‍ സ്നേഹം നടിച്ച് വൈകാതെ നിങ്ങളുടെ സമീപത്ത് എത്തുമെന്നുമാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്. അയാളെ സൂക്ഷിക്കണമെനന് മുന്നറിയിപ്പും ഗണേഷ് നല്‍കി.

അച്ഛന്റെ സഞ്ചയനത്തിന് മാത്രമാണ് അയാള്‍ നാട്ടിലെത്തിയതെന്നും ഗണേഷ് പറഞ്ഞു. ഒരു മക്കളും ചെയ്യാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെന്ന് ജഗദീഷിന്റെ പേരെടുത്ത് പറയാതെ ഗണേഷ് സൂചിപ്പിച്ചു. തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ അനുസ്മരണ ചടങ്ങിലാണ് ഗണേഷ്‌കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.