ലീഡറുടെ മകനെതിരെ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി

single-img
22 March 2016

suresh

കരുണാകരന്റെ മകനെതിരെ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതൃത്വത്തെ സുരേഷ്‌ഗോപി അറിയിച്ചിരുന്നതായി സൂചന. അതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

നേരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വങ്ങള്‍ സൂചിപ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. ലീഡര്‍ കെ കരുണാകരനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി മുരളീധരനെതിരെ മത്സരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു.

കരുണാകരനുമായി തനിക്ക് നല്ല ബന്ധമായിരുന്നു. ഒരിക്കല്‍ കൊല്ലത്ത് നിന്ന് മത്സരിക്കാന്‍ അദ്ദേഹം തന്നോട് പറഞ്ഞിരുന്നെന്നും സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇത് പാര്‍ട്ടി അംഗീകരിക്കുകയും ചെയ്തിരുന്നു. അതേസമയം മറ്റൊരു മണ്ഡലം നിര്‍ദേശിച്ചാല്‍ അവിടെ സുരേഷ് ഗോപി മത്സരിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.